ജീവനക്കാർക്ക് ആശ്വാസം; ശമ്പളം തടഞ്ഞുവെക്കുന്നതിന് കടിഞ്ഞാണിടാൻ കുവൈത്ത്, വിശദാംശങ്ങൾ ഇങ്ങനെ
കുവൈത്തിലെ ജീവനക്കാർക്ക് വലിയ ആശ്വാസമേകി ശമ്പളം പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകീകൃത സംവിധാനം കൊണ്ടുവരാൻ നീക്കം. കോടതി ഉത്തരവുകളനുസരിച്ച് ശമ്പളത്തിൽ നിന്ന് തുക പിടിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് കുവൈത്ത് നീതിന്യായ മന്ത്രാലയം ബാങ്കുകളുമായി കൈകോർക്കുന്നത്.
എന്താണ് പുതിയ നീക്കം?
ശമ്പളം തടഞ്ഞുവയ്ക്കുന്നതിനായി എല്ലാ ബാങ്കുകൾക്കും ബാധകമായ ഒരൊറ്റ ‘ഏകീകൃത ബാങ്കിങ് സംവിധാനം’ കൊണ്ടുവരും.ഇതുവരെ, കോടതി ഉത്തരവുകൾ നടപ്പാക്കുമ്പോൾ ഓരോ ബാങ്കിനും ഓരോ രീതിയായിരുന്നു. ഇത് ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ചിലപ്പോൾ ശമ്പളത്തിന്റെ വലിയൊരു ഭാഗം തടഞ്ഞുവയ്ക്കുന്ന സാഹചര്യവുമുണ്ടായി. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്നങ്ങൾ ഇല്ലാതാകും.
ലേബർ സപ്പോർട്ട്, വാടക അലവൻസുകൾ, സാമൂഹ്യ സഹായം തുടങ്ങിയ അധിക വരുമാനങ്ങളെ എങ്ങനെ കണക്കാക്കണമെന്നും ഈ പുതിയ സംവിധാനം വ്യക്തമാക്കും. ഈ പുതിയ നീക്കം യാഥാർത്ഥ്യമാകുന്നതോടെ, കോടതി ഉത്തരവുകൾ കാരണം ശമ്പളം പിടിച്ചുവയ്ക്കപ്പെടുന്ന ജീവനക്കാർക്ക് കൂടുതൽ സുതാര്യവും വ്യക്തവുമായ നടപടിക്രമങ്ങൾ പ്രതീക്ഷിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)