സ്പോൺസറും മലയാളി മാനേജരും ചതിച്ചു; ഗൾഫിൽ ജയിലിൽ കുടുങ്ങി മലയാളി, നിസ്സഹായരായി ഭാര്യയും പറക്കമുറ്റാത്ത മക്കളും
ഖത്തറിലെ ജയിലിൽ ഒരു വർഷത്തിലേറെയായി കുടുങ്ങികിടക്കുകയാണ് പെരുവള്ളൂർ പാലപ്പെട്ടിപ്പാറ സ്വദേശി സി.അബ്ദുൽ നാസർ. 12 വർഷമായി ഖത്തറിൽ നിർമാണ ബിസിനസ് രംഗത്താണ്. ഖത്തർ ലോകകപ്പുൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലായി. ഈ സമയത്ത് സ്പോൺസറും അദ്ദേഹത്തിന്റെ മലയാളിയായ മാനേജരും നടത്തിയ ചതിയാണ് തന്റെ ജീവിതം തകർത്തതെന്നു നാസർ പറയുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെങ്കിൽ നാസർ ജയിൽ മോചിതനാകണം. ‘നല്ല മനസ്സുള്ള മനുഷ്യരുടെ സഹായത്തിൽ മാത്രമാണ് പ്രതീക്ഷ.
ലാഭവിഹിതം തരാമെന്ന് പറഞ്ഞ് സ്പോൺസറും മാനേജരും കമ്പനി ഏറ്റെടുത്തു. ലാഭവിഹിതം തരികയോ സർക്കാരിലേക്ക് അടയ്ക്കേണ്ട ബാധ്യതകഴ് അടയ്ക്കുകയോ ചെയ്തില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം നാസറിന്റെ പേരിലായതിനാൽ അദ്ദേഹത്തിനെതിരെ കേസ് വന്നു. അങ്ങനെയാണ് 15 മാസം മുൻപ് ജയിലിലായത്. ഇതിനിടെ, 3 ദിവസം പ്രശ്നങ്ങൾ തീർക്കാമെന്ന് പറഞ്ഞെത്തിയ മലയാളികളുൾപ്പെടെ സംഘം 20 ലക്ഷം വാങ്ങി മുങ്ങുകയും ചെയ്തു. നാട്ടിലെ വീടും കിടപ്പാടവും പണയം വച്ച് 90 ലക്ഷത്തോളം ബാധ്യതകൾ തീർക്കാനായി ഇതിനകം അടച്ചു. ബാധ്യതകൾ തീർത്ത് പുറത്തിറങ്ങണമെങ്കിൽ ഇനിയും ലക്ഷക്കണക്കിനു രൂപ വേണം. ഇതിനിടെ, ബാങ്കിലെ തിരിച്ചടവ് മുടങ്ങിയതിനാൽ വീടും കിടപ്പാടവും ജപ്തി ചെയ്യാൻ നോട്ടിസ് വന്നു. നാസറിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനാൽ, പുറത്തിറങ്ങിയാൽ ബിസിനസ് സ്ഥാപനം വീണ്ടെടുക്കാനുള്ള സഹായം നൽകാമെന്ന് അധികൃതർ ഉറപ്പു നൽകിയതായി നാസർ പറയുന്നു.
നാട്ടിലുള്ളവരെ ബന്ധപ്പെടാനായി ഫോൺ ഉൾപ്പെടെ നാസറിനു നൽകുന്നുണ്ട്. പുറത്തിറങ്ങണമെങ്കിൽ പക്ഷേ, ജീവനക്കാരുടെ മുടങ്ങിയ ശമ്പളവും സർക്കാരിലേക്കുള്ള ബാധ്യതയും അടച്ചു തീർക്കണം. ഖത്തറിൽ നല്ല നിലയിലായിരുന്ന കാലത്ത് നാട്ടിലെ ജീവകാരുണ്യ മേഖലയിലും മറ്റും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ് നാസർ. പ്രയാസഘട്ടത്തിൽ നല്ല മനുഷ്യർ കൈപിടിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് നാസറും കുടുംബവും. നാസറിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് കുടുംബത്തിന്റെ ദുരിതമകറ്റാനുള്ള ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ജി–പേ നമ്പർ : 9895536598. ഷഹനാസ് കരുമ്പിൽ, കേരള ഗ്രാമീൺ ബാങ്ക്, കാടപ്പടി ബ്രാഞ്ച്, മലപ്പുറം (ജില്ല), അക്കൗണ്ട് നമ്പർ : 40667101111765. ഐഎഫ്‌സി കോഡ് :കെഎൽജിബി0040667….കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)