അറബ് രാജ്യങ്ങളിലെ പ്രദേശങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന; അപലപിച്ച് കുവൈത്ത്
അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർക്കുമെന്ന ഇസ്രയേലിന്റെ പ്രസ്താവനകളെ കുവൈറ്റ് ശക്തമായി അപലപിച്ചു. പ്രകോപനപരമായ ഈ പ്രസ്താവനകൾ അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ. ചാർട്ടറിനും എതിരാണെന്ന് കുവൈറ്റ് വ്യക്തമാക്കി.
ഇസ്രയേലിന്റെ ഈ നീക്കം പലസ്തീൻ ജനതയുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുകയും മേഖലയുടെ സ്ഥിരതയും സുരക്ഷയും അപകടത്തിലാക്കുകയും ചെയ്യുന്ന ഇത്തരം പ്രസ്താവനകളിൽ നിന്ന് ഇസ്രയേൽ പിന്തിരിയണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തണമെന്ന് കുവൈറ്റ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)