
കുവൈത്തിൽ ഈർപ്പവും പൊടിയും നിറഞ്ഞ് അന്തരീക്ഷം; ഇത്തരം അസുഖങ്ങൾ ഉള്ള ആളുകൾ ശ്രദ്ധിക്കണം
നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്ന ഈർപ്പവും പൊടിയും നിറഞ്ഞ കാലാവസ്ഥ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്ക്, പ്രത്യേകിച്ച് ആസ്ത്മയും അലർജിയും ഉള്ളവർക്ക്, വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈർപ്പമുള്ള അന്തരീക്ഷത്തിൽ പൊടിപടലങ്ങളും മറ്റ് അലർജനുമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥ ശ്വാസമെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും അലർജി ലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പുറത്തിറങ്ങുന്നത് ഒഴിവാക്കുക: മോശം കാലാവസ്ഥയിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
മാസ്ക് ധരിക്കുക: പുറത്തുപോകേണ്ടിവന്നാൽ പൊടിയിൽ നിന്നും ഈർപ്പത്തിൽ നിന്നും രക്ഷനേടാനായി മാസ്ക് ധരിക്കുക.
മരുന്നുകൾ കരുതുക: ശ്വാസംമുട്ട് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മരുന്നുകൾ കൈവശം കരുതുക.
അടച്ചിട്ട സ്ഥലങ്ങളിൽ കഴിയുക: എയർ കണ്ടീഷൻ ചെയ്തതും പൊടിയില്ലാത്തതുമായ അടച്ചിട്ട മുറികളിൽ കഴിയുന്നത് സുരക്ഷിതമായിരിക്കും.
ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥക്ക് ശേഷം രാജ്യത്ത് തണുപ്പ് കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ‘കുലൈബിൻ’ സീസൺ ആരംഭിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ അവസാനിക്കുന്നതോടെ ചൂട് കുറഞ്ഞ് കാലാവസ്ഥ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനത്തോടെ താപനില കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)