Posted By Editor Editor Posted On

കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ ശാലകളിൽ പരിശോധന, നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ ശാലകൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി റെയ്ഡുകൾ ആരംഭിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ അഹമ്മദി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികൾ പിടിയിലായി.

വിഷമദ്യം കഴിച്ചതിനെ തുടർന്ന് 23 പ്രവാസി തൊഴിലാളികൾ മരണമടയുകയും 160-ലധികം പേർക്ക് വിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് റെയ്ഡുകൾ കർശനമാക്കിയത്.

അഹമ്മദി ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗവും അഹമ്മദി മുനിസിപ്പാലിറ്റിയും ചേർന്ന സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. വിൽപ്പനയ്ക്ക് തയ്യാറാക്കിയ വൻ മദ്യശേഖരവും മദ്യനിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവർ പിടിച്ചെടുത്തു. അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായുള്ള ശക്തമായ സുരക്ഷാ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version