വ്യാജന്മാരെ സൂക്ഷിച്ചോ! കുവൈത്തിൽ വ്യാജ രേഖകൾ വഴി ഓൺഅറൈവൽ വിസ നേടാൻ ശ്രമം, നിരവധി പേർ പിടിയിൽ
ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസയിൽ പ്രവേശിക്കാൻ പുതിയ വിസാനയം അനുമതി നൽകിയതിന് പിന്നാലെ തട്ടിപ്പുകളും വ്യാപകമാവുന്നു. ഈ സൗകര്യം ദുരുപയോഗം ചെയ്ത് വ്യാജരേഖകളുണ്ടാക്കി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവരിൽ പലരും പിടിയിലായി.
കഴിഞ്ഞ ദിവസങ്ങളിൽ അബ്ദലി ചെക്ക്‌പോയിന്റ് വഴി വ്യാജ ജിസിസി താമസ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി ഇറാഖികൾ പിടിയിലായതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക്‌പോയിന്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധനയാണ് നടത്തുന്നത്.
യാത്രക്കാർ ഓൺലൈനായി സമർപ്പിച്ച രേഖകൾ ശരിയാണോ എന്ന് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലും അതിർത്തികളിലും നേരിട്ട് പരിശോധിക്കും. ഈ രേഖകൾ പൂർണ്ണമായി പരിശോധിച്ച ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, ഇലക്ട്രോണിക് വിസ ലഭിച്ചതുകൊണ്ട് മാത്രം കുവൈത്തിൽ പ്രവേശനം ഉറപ്പാക്കാനാവില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)