വ്യാജന്മാർ തലപൊക്കി തുടങ്ങി; ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ കുവൈറ്റിലേക്ക് തെറ്റായ വിവരങ്ങൾ നൽകി ഇ-ടൂറിസ്റ്റ് വിസയിൽ എത്തിയത് നിരവധി പേർ
കുവൈറ്റിലേക്ക് പ്രവാസികൾക്ക് എളുപ്പത്തിൽ എത്തുന്നതിന് ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ വ്യാജന്മാർ തലപൊക്കി തുടങ്ങി. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നേടിയ നിരവധി പേരുണ്ട്. എന്നാൽ കർശന പരിശോധന ഉള്ളതിനാൽ ഇവരെ പിടികൂടുന്നുമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ അബ്ദലി അതിർത്തിയിൽ ഇത്തരത്തിൽ നിരവധി പേരെ പിടികൂടി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി കർശനമായ പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വ്യാജ താമസാനുമതികൾ (റസിഡൻസി പെർമിറ്റ്) ഉപയോഗിച്ച് വിസ നേടിയ നിരവധി കേസുകൾ പുറത്തുവന്നതോടെയാണ് സുരക്ഷാ ഏജൻസികൾ പരിശോധനകൾ ശക്തമാക്കിയത്.
വിരലടയാള പരിശോധന (ബയോമെട്രിക് ഫിംഗർപ്രിൻറിംഗ്) വഴി മുൻപ് നാടുകടത്തപ്പെട്ടവർ പുതിയ പാസ്‌പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുന്നതും കണ്ടെത്തി. രേഖകളുടെ സാധുതയും കൃത്യതയും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള റസിഡൻസി പെർമിറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതായി അധികൃതർ വ്യക്തമാക്കി. അന്തർദേശീയ നെറ്റ്‌വർക്കുകളുടെ സഹായത്തോടെ റെസിഡൻസി പെർമിറ്റുകൾ വ്യാജമായി നിർമ്മിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)