Posted By Editor Editor Posted On

മമ്മൂട്ടി ഈസ് ബാക്ക്! പ്രാർഥന ഫലം കണ്ടു, മമ്മൂട്ടി പൂർണ ആരോഗ്യവാനെന്ന് മലയാള സിനിമാലോകം

ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു.

ചികിൽസയിലായിരുന്ന മമ്മൂട്ടി പൂർണ ആരോഗ്യവാനെന്ന് നിർമാതാവ് ആൻറോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആൻറോ ഫെയ്സ്ബുക്കിൽ എഴുതിയത്. പരിശോധന ഫലങ്ങൾ ഇന്ന് രാവിലെയാണ് പുറത്തുവന്നതെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആൻറോ ജോസഫ് പറഞ്ഞു.

മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജും ഇക്കാര്യം ഫെയ്സബുക്ക് കുറിപ്പിട്ടിട്ടുണ്ട്. ‘സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!’ എന്നാണ് ജോർജിൻറെ കുറിപ്പ്.

പോസ്റ്റിന് താഴെ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം മമ്മൂട്ടി ആരാധകർ കമൻറിടുന്നുണ്ട്. അതേസമയം, മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമാകുന്നുണ്ട്. ഒരു പരിപാടിയിലെ വേദിയിൽ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹൻലാൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹൻലാലിന്റെ പോസ്റ്റ്.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കമന്റുമായി ആരാധകരെത്തി. ഇന്നത്തെ എഫ്ബി തൂക്കാനുള്ള പോസ്റ്റ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇരുവരും പരസ്പരം അഭിസംബോധനചെയ്യുന്ന പേരുകൾ ഓർമിപ്പിച്ച് ലാലുലിന്റെ ഇച്ചാക്ക, ഹരികൃഷ്ണൻസ്, ബിഗ് എംസ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. മമ്മൂട്ടിയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച വാർത്തകൾക്കുപിന്നാലെ മോഹൻലാൽ ശബരിമലയിൽ നടത്തിയ വഴിപാട് ഓർമിപ്പിച്ചും കമന്റുകളുണ്ട്. ലാലേട്ടന്റെ പ്രാർഥന ഫലം കണ്ടുവെന്നാണ് കമന്റ്‌.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *