പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കൊല്ലം കുന്നിക്കോട് ആവണേശ്വരം സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈത്ത് സഭയിലെ സീനിയർ അംഗവുമായ ഗിൽബർട്ട് ഡാനിയേൽ (61) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ വീട്ടിൽ വച്ച് ഭക്ഷണത്തിന് ശേഷം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരിന്നു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട്. ഭാര്യ: വിക്ടോറിയ. മക്കൾ ഇല്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)