
ചൂടേ വിട.. ഇനി തണുത്ത് വിറയ്ക്കാം: കുവൈത്തിൽ സുഹൈൽ സീസൺ ആരംഭിച്ചു
കുവൈത്തിൽ ചൂടിന് ആശ്വാസമായി സുഹൈൽ സീസൺ ആരംഭിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ ഒക്ടോബർ 14 വരെ തുടരുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു.
ഈ കാലയളവിൽ കാലാവസ്ഥ കൂടുതൽ തണുപ്പുള്ളതാകും. രാത്രിയിൽ നേരിയ തണുപ്പും ഈർപ്പവും അനുഭവപ്പെടും. കുലൈബിൻ സീസൺ അവസാനിക്കുന്നതോടെ മഴയ്ക്കും സാധ്യതയുണ്ട്. താപനില 50°C-ൽ താഴെയാകും. കൂടാതെ തെക്ക് കിഴക്കൻ കാറ്റ് വീശുന്നതിനാൽ വേനൽച്ചൂടിന് ആശ്വാസമാകും, പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ.
പുലർകാലങ്ങളിൽ മഞ്ഞും, നിഴലുകൾക്ക് നീളം കൂടുന്നതും ഈ സീസണിന്റെ പ്രത്യേകതകളാണ്. ചെടികൾക്ക് കൂടുതൽ ഇലകൾ വരും. വായുവിനും വെള്ളത്തിനും തണുപ്പ് കൂടും.
സെപ്റ്റംബർ നാല് മുതൽ കുവൈത്തിന്റെ ആകാശത്ത് സുഹൈൽ നക്ഷത്രം ദൃശ്യമാകും. ഈ നക്ഷത്രം ഉദിക്കുന്നതോടെ പകലിന് നീളം കുറയുകയും രാത്രിക്ക് നീളം കൂടുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)