വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇനി സൂപ്പറാക്കാം! നാല് പുത്തൻ ടൂളുകൾ ഇതാ,
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കൂടുതൽ ആകർഷകമാക്കാൻ പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ചു. ‘ലേഔട്ട്സ്’, ‘മ്യൂസിക് സ്റ്റിക്കറുകൾ’, ‘ഫോട്ടോ സ്റ്റിക്കർ’, ‘ആഡ് യുവേഴ്സ്’ എന്നിവയാണ് പുതിയ ഫീച്ചറുകൾ. ഈ ഫീച്ചറുകൾ വരുന്ന മാസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് മെറ്റാ അറിയിച്ചു.
- ലേഔട്ട്സ് ഫീച്ചർ
ഒന്നിലധികം ചിത്രങ്ങൾ കൂട്ടിച്ചേർത്ത് മനോഹരമായ കൊളാഷുകൾ ഉണ്ടാക്കാൻ ഈ ഫീച്ചർ സഹായിക്കും. ഒരേസമയം ആറ് ചിത്രങ്ങൾ വരെ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്യാനും പങ്കുവെക്കാനും സാധിക്കും. ഇത് യാത്രകളുടെയോ പ്രത്യേക പരിപാടികളുടെയോ ചിത്രങ്ങൾ പങ്കിടാൻ വളരെ ഉപകാരപ്രദമാണ്. ഇൻസ്റ്റാഗ്രാമിൽ ഈ ഫീച്ചർ നേരത്തേ തന്നെയുണ്ട്.
- മ്യൂസിക് സ്റ്റിക്കറുകൾ
വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ പാട്ടുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ട്. പുതിയതായി അവതരിപ്പിച്ച മ്യൂസിക് സ്റ്റിക്കറുകൾ ഉപയോഗിച്ച് ചിത്രങ്ങളുടെ മുകളിൽ പാട്ടുകൾ ചേർത്ത് സ്റ്റാറ്റസ് പങ്കുവെക്കാം.
- ഫോട്ടോ സ്റ്റിക്കർ
നിങ്ങളുടെ ഇഷ്ടചിത്രങ്ങളെ എളുപ്പത്തിൽ സ്റ്റിക്കറുകളാക്കി മാറ്റാൻ ഈ ഫീച്ചർ സഹായിക്കും. ചിത്രങ്ങൾ മുറിക്കാനും വലിപ്പം ക്രമീകരിക്കാനും മറ്റു മാറ്റങ്ങൾ വരുത്താനും ഈ ടൂൾ ഉപയോഗിക്കാം.
- ആഡ് യുവേഴ്സ്
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വലിയ വിജയം നേടിയ ഫീച്ചറാണിത്. ‘ആഡ് യുവേഴ്സ്’ ഫീച്ചർ ഉപയോഗിച്ച് സ്റ്റാറ്റസിന് മുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ നൽകാം. ഉദാഹരണത്തിന് ‘നിങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം’ അല്ലെങ്കിൽ ‘നിങ്ങളുടെ ഇഷ്ട ഭക്ഷണം’ എന്നൊക്കെ കൊടുക്കാം. ഇതിലൂടെ നിങ്ങളുടെ സുഹൃത്തുക്കളോട് ആ വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാൻ ആവശ്യപ്പെടാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)