
ഇന്ത്യൻ പ്രവാസികൾക്ക് കുവൈത്തിൽ സൗജന്യ നിയമസഹായം; പ്രവാസി ലീഗൽ സെൽ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി സഹകരിക്കുന്നു
കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി സൗജന്യ നിയമോപദേശം ലഭിക്കും. പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ കുവൈത്തിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി സഹകരണ ധാരണാപത്രം ഒപ്പുവച്ചു. നിയമസഹായം ആവശ്യമുള്ള എല്ലാ ഇന്ത്യക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
കുവൈത്ത് അഭിഭാഷകൻ ഡോ. തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, പ്രസിഡന്റ് ബിജു സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ ധാരണാപത്രം വഴി കുവൈത്തിലെ സ്വദേശി അഭിഭാഷകരുടെ സേവനം കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും.
2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചത്. കോവിഡ് കാലത്ത് ദുരിതമനുഭവിച്ച പ്രവാസികളെ നാട്ടിലെത്തിക്കാനും, വിമാന ടിക്കറ്റ് തുക തിരികെ ലഭിക്കാനും ഈ സംഘടന സഹായിച്ചിട്ടുണ്ട്. കൂടാതെ, വിദേശപഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് നിയമപരമായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് സംസ്ഥാന സർക്കാർ ഒരു സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുകയും ചെയ്തു.
സൗജന്യ നിയമസഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ: +965 41105354, +965 97405211 അല്ലെങ്കിൽ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)