Posted By Editor Editor Posted On

ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും വേണ്ട! പണി കിട്ടും, പരസ്പര സമ്മതമുണ്ടെങ്കിലും പ്രശ്നം, വിലങ്ങ് വീഴും

രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും നടത്തുന്നത് പ്രശ്നമല്ലെന്ന് കരുതേണ്ട, പണികിട്ടാൻ സാധ്യതയുണ്ട്. സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന് തോന്നാമെങ്കിലും പിന്നിൽ അപകടങ്ങളുണ്ട്. സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം ഇത് അനുവദിക്കുന്നില്ലെന്നും അറിഞ്ഞിരിക്കണം. സെക്സ്റ്റിങ് ചെയ്യുന്നത് ചെറിയ കുട്ടികൾ ആണെങ്കിൽ പ്രത്യാഘാതങ്ങൾ വലുതാണ്. ഇത്തരം പ്രവർത്തികളിലൂടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ അപകടസാധ്യതകൾ പരിഗണിച്ച്, കുട്ടികളെ സെക്‌സ്റ്റിങിന്റെ ഇരകളാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യയിൽ ശക്തമായ നിയമങ്ങളുണ്ട്.

എന്താണ് സെക്‌സ്റ്റിങ്?

‘സെക്‌സ്’ (Sex) എന്ന വാക്കും ‘ടെക്‌സ്റ്റിങ്’ (Texting) എന്ന വാക്കും ചേർന്നാണ് സെക്‌സ്റ്റിങ് എന്ന വാക്കുണ്ടായത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയയ്ക്കുന്നതിനെയാണ് ഇത് വിവരിക്കുന്നത്. ഇതിൽ ചിത്രങ്ങളോ വിഡിയോകളോ ഉണ്ടാകാം. ഇത് സ്വയം ചിത്രീകരിച്ചതോ മറ്റൊരാളുടെയോ ആകാം. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ മാത്രമുള്ള എഴുത്തുകളും ഇതിൽ ഉൾപ്പെടാം. ‘പിക് ഫോർ പിക്’, ‘സെൻഡിങ് ന്യൂഡ്സ്’ തുടങ്ങിയ പദങ്ങളും സെക്‌സ്റ്റിങിനെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ പല ഉപകരണങ്ങളിലൂടെയും ലൈംഗിക ചുവയുള്ള ചിത്രങ്ങൾ എടുക്കാനും പങ്കുവെക്കാനും എളുപ്പമാണ്. എന്നാൽ, ഈ സ്വകാര്യ ഉള്ളടക്കം അയച്ചു കഴിഞ്ഞാൽ, അയച്ചയാൾക്ക് അത് തിരിച്ചെടുക്കാൻ കഴിയില്ല.

ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാനുള്ള സാധ്യതയും ഉണ്ട്. ചില ആളുകൾക്ക് അവരുടെ പങ്കാളിയിൽ നിന്നോ അല്ലെങ്കിൽ പരിചയമുള്ള മറ്റുള്ളവരിൽ നിന്നോ സെക്‌സ്റ്റിങിൽ ഏർപ്പെടാൻ സമ്മർദ്ദം നേരിടേണ്ടി വരാം. ഈ സമ്മർദ്ദം കാരണം സ്വന്തം ലൈംഗിക ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കാൻ നിർബന്ധിതരാകുകയും, പിന്നീട് അത് അവരെ ദോഷകരമായി ബാധിക്കുകയോ മറ്റ് കാര്യങ്ങൾക്ക് പ്രേരിപ്പിക്കാൻ ഉപയോഗിക്കുകയോ ചെയ്യാം.

സെക്‌സ്റ്റിങിന്റെ അപകടസാധ്യതകൾ

സമ്മതത്തോടെയുള്ള മുതിർന്നവർക്കിടയിൽ പോലും സെക്‌സ്റ്റിങിന് നിരവധി അപകടസാധ്യതകളുണ്ട്. സമ്മർദ്ദം കാരണം ആരും സ്വന്തം ലൈംഗിക ഉള്ളടക്കം പങ്കുവെയ്ക്കരുത്. അത്തരം ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കുന്നതിന് മുൻപ് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അത്തരം ചിത്രങ്ങൾ എടുക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ സ്വകാര്യ ഉള്ളടക്കം മറ്റൊരാൾ ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാപകമായി പ്രചരിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version