വീട്ടിൽ പതിയിരിക്കുന്ന അപകടങ്ങൾ; കുട്ടികളെ സംരക്ഷിക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ഫയർ ഫോഴ്സ്
കുവൈറ്റിലെ വീടുകളിൽ കുട്ടികൾക്ക് സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങളുമായി കുവൈറ്റ് ജനറൽ ഫയർഫോഴ്‌സ്. കുട്ടികളെ തനിച്ചാക്കി പോകരുതെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് രക്ഷിതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും ഫയർഫോഴ്‌സ് ഓർമിപ്പിച്ചു.
പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ അറിയിപ്പിൽ, വീടുകളിലെ അപകടങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് കുട്ടികളാണെന്ന് ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ഉപകരണങ്ങളും ചൂടുള്ള വസ്തുക്കളും പോലുള്ള അപകട സാധ്യതകൾ വർധിച്ചതിനാൽ മുതിർന്നവരുടെ ശ്രദ്ധ അനിവാര്യമാണ്.
ഫയർഫോഴ്‌സ് നിർദ്ദേശിക്കുന്ന പ്രധാന സുരക്ഷാ മുൻകരുതലുകൾ:
തീപിടിക്കുന്ന വസ്തുക്കൾ: തീപ്പെട്ടിയും ലൈറ്ററും പോലുള്ള തീപിടിക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക.
വൈദ്യുതിയും ചൂടും: ഇലക്ട്രിക് സ്വിച്ചുകളിലും ചൂടുള്ള ഉപകരണങ്ങളുടെ അടുത്തേക്കും കുട്ടികളെ പോകാൻ അനുവദിക്കരുത്.
നീന്തൽക്കുളം: നീന്തൽക്കുളത്തിൽ കുട്ടികളെ ഒരിക്കലും തനിച്ചാക്കി പോകരുത്.
ലിഫ്റ്റ്: ലിഫ്റ്റുകൾ ഉപയോഗിക്കുമ്പോൾ മുതിർന്നവർ കുട്ടികളുടെ കൂടെയുണ്ടെന്ന് ഉറപ്പാക്കുക. അവരെ ഒറ്റയ്ക്ക് കയറാൻ അനുവദിക്കരുത്.
അപകടങ്ങൾ തടയേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും, അതിന് തുടക്കം കുറിക്കേണ്ടത് വീടുകളിൽ നിന്നാണെന്നും ഫയർഫോഴ്‌സ് അറിയിച്ചു. ഈ നിർദേശങ്ങൾ പാലിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)