
കുവൈത്തിലെ എണ്ണ തടാകങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കൽ പദ്ധതി തുടങ്ങി
കുവൈറ്റിലെ എണ്ണ തടാകങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കാനുള്ള പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. കുവൈത്തിൻ്റെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമാണിത്. ഇറാഖി അധിനിവേശത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളിൽ ഒന്നാണിത്.
ചൈനീസ് കമ്പനിയായ ജെറെ ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ യൂണിറ്റ് ബുധനാഴ്ച പ്രവർത്തന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതോടെയാണ് നിർവ്വഹണ ഘട്ടത്തിന് ഔദ്യോഗികമായി തുടക്കമായത്.
കുവൈത്തുമായി പരിസ്ഥിതി സംരക്ഷണം, ഊർജ്ജ പരിവർത്തനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ ചൈന തയ്യാറാണെന്ന് കുവൈത്തിലെ ചൈനീസ് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് ലിയു സിയാങ് പറഞ്ഞു. പദ്ധതിയുടെ വിജയം കുവൈത്തിൻ്റെ പരിസ്ഥിതി നവീകരണ ശ്രമങ്ങൾക്കുള്ള ചൈനയുടെ സംഭാവനയാണെന്നും, ചൈനീസ് എൻജിനീയറിങ് സാങ്കേതികവിദ്യയുടെ മികവ് ഇത് കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)