കടലിനെ തൊട്ടാൽ വിവരം അറിയും; സമുദ്ര മലിനീകരണത്തിന് കടുത്ത ശിക്ഷ, വൻ പിഴ
കുവൈറ്റിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ.). കടൽ മനഃപൂർവ്വം മലിനമാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 അനുസരിച്ച്, ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് കടൽ മലിനമാക്കുന്ന ഏതൊരാൾക്കും ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. എണ്ണ, വിഷമുള്ള ദ്രാവകങ്ങൾ, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ തുടങ്ങിയവ നിരോധിത മലിനീകരണ വസ്തുക്കളിൽ ഉൾപ്പെടുന്നു. കുവൈത്തിൻ്റെ എല്ലാ ആഭ്യന്തര ജലാശയങ്ങൾക്കും പ്രാദേശിക കടൽ അതിർത്തികൾക്കും ഈ നിയമം ബാധകമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)