കുവൈറ്റിൽ വൻതീപിടുത്തം; ആളപായമില്ല
കുവൈറ്റിലെ കബ്ദിലെ ഒരു കാലിത്തൊഴുത്തിൽ ഇന്നലെ രാവിലെ തീപിടുത്തം. കാബ്ദ്, അൽ-ഇസ്തിഖ്‌ലാൽ എന്നിവിടങ്ങളിലെ അഗ്നിശമന സേനാ വിഭാഗം എത്തിയാണ് തീ നിയന്ത്രിച്ചത്. ഒരു മരപ്പണി ശാലയായി ഉപയോഗിച്ചിരുന്ന കാലിത്തൊഴുത്തിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാ വിഭാഗം വേഗത്തിൽ സ്ഥലത്തെത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)