Posted By Editor Editor Posted On

ഇക്കാര്യം ശ്രദ്ധിക്കണം; കുവൈത്തിൽ ‘വാംഡ്’ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്

wamd service scam കുവൈത്തിൽ മൊബൈൽ നമ്പറുകൾ വഴി പണം കൈമാറാൻ ഉപയോഗിക്കുന്ന ‘വാംഡ്’ (WAM-D) സേവനം ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ വ്യാപകമാകുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അബദ്ധത്തിൽ പണം അയച്ചുവെന്ന് പറഞ്ഞ് തിരികെ ആവശ്യപ്പെട്ടോ, മറ്റൊരു നമ്പറിലേക്ക് പണം അയക്കണമെന്ന് അഭ്യർത്ഥിച്ചോ ആണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. അപരിചിതമായ അക്കൗണ്ടുകളിലേക്ക് പണം അയക്കരുതെന്ന് ബാങ്ക് കർശന നിർദ്ദേശം നൽകി. ഇത്തരം അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക സുരക്ഷിതത്വത്തിനായി ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ദൈനംദിന ട്രാൻസ്ഫർ പരിധി മറികടക്കാൻ ഉപഭോക്താക്കൾ സേവനം റദ്ദാക്കി വീണ്ടും രജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെൻട്രൽ ബാങ്ക് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവിൽ, ഒരു ഇടപാടിന് പരമാവധി 1000 ദിനാറും, ഒരു ദിവസം 3000 ദിനാറും, ഒരു മാസം 20,000 ദിനാറും വരെയാണ് അനുവദനീയമായ ട്രാൻസ്ഫർ തുക. നേരത്തെ ‘നമുക്ക് ജാഗ്രത പാലിക്കാം’ എന്ന പേരിൽ സെൻട്രൽ ബാങ്ക് പ്രത്യേക കാമ്പയിനും ആരംഭിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version