പരിശോധനയ്ക്കിടെ സംശയം; കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം പിടികൂടി
കുവൈറ്റിലെ നുവൈസീബ് അതിർത്തിവഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിഗരറ്റ് കണ്ടെത്തിയത്. ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. സമഗ്രമായ പരിശോധനയിൽ വാഹനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച 303 പാക്കറ്റ് സിഗരറ്റുകൾ കണ്ടെത്തി. ചില അറകൾ കള്ളക്കടത്തിനായി പ്രത്യേകം തയാറാക്കിയവയായിരുന്നു. വാഹനം പിടിച്ചെടുത്ത കസ്റ്റംസ് കൂടുതൽ അന്വേഷണത്തിനും നടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കാൻ കള്ളക്കടത്തിനെതിരായ നടപടികൾ ശക്തമാക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫയദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നിർദേശങ്ങൾക്കനുസൃതമായി നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)