കുവൈത്തിൽ വൈദ്യുതി, ജല കുടിശ്ശിക പിരിവിൽ വൻ വർധന
electricity and water bill കുവൈറ്റിൽ വൈദ്യുതി, ജല കുടിശ്ശിക പിരിവിൽ വൻ വർധന. ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ 400 ദശലക്ഷം ദിനാറാണ് കുടിശ്ശികയായി പിരിച്ചെടുത്തത്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം കൂടുതലാണ്.
പൊതുഫണ്ടുകൾ സംരക്ഷിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ പദ്ധതിയുടെ ഭാഗമാണിതെന്ന് ഊർജ മന്ത്രാലയ വക്താവ് ഫാത്തിമ ഹയാത്ത് പറഞ്ഞു. സർക്കാർ, വ്യവസായ, നിക്ഷേപ മേഖലകളാണ് പണമടയ്ക്കുന്നതിൽ വലിയ വർധനവുണ്ടാക്കിയത്.
‘സഹൽ’ പോലുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി കുടിശ്ശിക പിരിവ് എളുപ്പമാക്കിയത് ഗുണം ചെയ്തു. ഉപഭോക്തൃ സേവന ഓഫീസുകൾ, ഹോട്ട്ലൈനുകൾ, മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങൾ എന്നിവയും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
പൊതു സേവനങ്ങളുടെ നിലവാരവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)