കുവൈത്തിൽ 8 കുറ്റവാളികളുടെ വധ ശിക്ഷ അടുത്ത വ്യാഴാഴ്ച ( സെപ്റ്റംബർ 11) ന് നടപ്പിലാക്കും. ഇവരിൽ നാല് പ്രവാസികളും ഉൾപ്പെടുന്നുണ്ട്. നാല് കുവൈത്തികൾ, രണ്ട് വീതം ഇറാനികൾ, ബംഗ്ലാ ദേശികൾ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കുക. ഇവരിൽ ആറു പേർ വിവിധ കൊലപാതക കേസുകളിലും രണ്ട് പേർ മയക്കുമരുന്ന് കേസുകളിലും ശിക്ഷിക്കപ്പെട്ടവരാണ്. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പത്ത് ദിവസത്തേക്ക് ഇവർക്ക് കുടുംബങ്ങളെ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സെൻട്രൽ ജയിലിൽ വെച്ച് ആയിരിക്കും വധ ശിക്ഷ നടപ്പിലാക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Home
Uncategorized
കുവൈത്തിൽ നാല് പ്രവാസികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കും