Posted By Editor Editor Posted On

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ പണികിട്ടും ; കർശന നടപടിയുമായി കുവൈറ്റ് 

കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം. കുവൈത്ത് മുൻസിപ്പാലിറ്റി വക്താവും പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അൽ-സിന്ദാൻ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി. കുവൈത്ത് മുൻസിപ്പാലിറ്റിയുടെ മേൽനോട്ട സ്ഥാപനങ്ങൾ ഗതാഗതം, വൈദ്യുതി, വെള്ളം, പരിസ്ഥിതി നിയമങ്ങൾ എന്നിവ നടപ്പിലാക്കുന്നത് പോലെ പൊതുശുചിത്വ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും, നിയമലംഘനങ്ങളുടെ തീവ്രതയ്ക്ക് അനുസരിച്ച് പിഴ ചുമത്തേണ്ടതുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുജന ശുചിത്വ ചട്ടങ്ങളുടെ ലംഘനം ദിനംപ്രതി വർദ്ധിക്കുന്നത് പൊതുഇടങ്ങളിലെ ശുചിത്വ തൊഴിലാളികളുടെ ജോലിഭാരം വർധിപ്പിക്കുകയാണ്. പൊതുശുചിത്വ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് റോഡുകൾ, പൊതുപാർക്കുകൾ, ബീച്ചുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം മാലിന്യം തള്ളുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_

കുവൈറ്റിൽ ഈ രാജ്യത്ത് നിന്നുള്ള കുപ്പിവെള്ളത്തിന് നിരോധനം

കുവൈറ്റിൽ ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ കുപ്പിവെള്ളത്തിന്റെ ഉപയോഗത്തിനും വിപണനത്തിനും നിരോധനം പ്രഖ്യാപിച്ചു. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (General Authority for Food and Nutrition) അധികൃതരാണ് നടപടി പ്രഖ്യാപിച്ചത്. സുപ്രീം സ്റ്റാൻഡിംഗ് കമ്മിറ്റി ഫോർ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര മുൻകരുതൽ നടപടിയുടെ ഭാഗമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷയാണ് തീരുമാനം കൈക്കൊണ്ടതിന്റെ പ്രധാന കാരണം എന്ന് അധികൃതർ വ്യക്തമാക്കി. വിപണിയിൽ നിലവിൽ ലഭ്യമായ ഈ ഉൽപ്പന്നങ്ങൾ ഉടൻ പിടിച്ചെടുക്കുകയും ലബോറട്ടറി പരിശോധനയ്ക്ക് അയക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പരിശോധനകൾ പൂർത്തിയായി സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ ഇറക്കുമതി, വിതരണം, വിൽപ്പന എന്നിവ താൽക്കാലികമായി നിരോധിക്കപ്പെടും. ജനങ്ങൾക്കു കൈവശമുള്ള ഈ കമ്പനിയുടെ കുപ്പിവെള്ളം കഴിക്കാതിരിക്കാനും, അവ നശിപ്പിക്കുകയോ അല്ലെങ്കിൽ വിൽപ്പന കേന്ദ്രങ്ങളിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഓമാനിൽ ഇതേ കമ്പനിയുടേതായ കുപ്പിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രണ്ട് പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്ത് ഉൾക്കടലിൽ മുള്ളറ്റിന്‍റെ മത്സ്യബന്ധനത്തിന് അനുമതി

കുവൈത്ത് ഉൾക്കടലിൽ (Kuwait Bay) മുള്ളറ്റ് മത്സ്യബന്ധനത്തിന് അനുമതി നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAFR) ഡയറക്ടർ ജനറൽ എഞ്ചിനീയർ സാലിം അൽ-ഹായ് അറിയിച്ചു. പ്രാദേശിക വിപണിയിലെ മത്സ്യലഭ്യത വർധിപ്പിക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി കൂടിയായ ആക്ടിംഗ് ധനകാര്യ മന്ത്രി ഡോ. സുബൈഹ് അൽ-മുഖൈസീമിൻ്റെ നിർദേശപ്രകാരമാണ് നടപടി. പരിസ്ഥിതി പൊതു അതോറിറ്റിയുടെയും കോസ്റ്റ് ഗാർഡ് ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമായിരിക്കും മത്സ്യബന്ധനത്തിന് അനുമതി നൽകുക. റാസ് അൽ-സുബിയ വരെയുള്ള ഉൾക്കടൽ വടക്കൻ തീരപ്രദേശത്ത് മാത്രം മത്സ്യബന്ധനം നടത്താൻ സാധിക്കും.

ആകെ 50 താത്കാലിക സീസണൽ പെർമിറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അംഗീകൃത ഇടത്തരം വലകൾ (mid-range nets) ഉപയോഗിച്ച് ജീവനുള്ള മുള്ളറ്റ് മത്സ്യം പിടിക്കാം. ഒരു സീസണിലെ പിടുത്തപരിധി 400 ടൺ ആയി നിശ്ചയിച്ചിട്ടുണ്ട്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ മത്സ്യബന്ധനം നടത്താവൂ, കൂടാതെ ജാബർ പാലത്തിന് താഴെയുള്ള കപ്പൽ സഞ്ചാര പാതയിലൂടെ മാത്രമേ ഉൾക്കടലിലേക്ക് പ്രവേശനം അനുവദിക്കൂ. മത്സ്യബന്ധന പ്രവർത്തനങ്ങൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറൈൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി കർശനമായ നിരീക്ഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *