കുവൈത്ത് സിറ്റി: അറുപത്തിയെട്ടുകാരിയായ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുടുംബ പ്രശ്നം മൂലമാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത് കൊല്ലപ്പെട്ട സ്ത്രീയുടെ മകളായ പ്രതിയുടെ ഭാര്യയുടെ മുന്നിൽ വെച്ചാണ് കൊലപാതകം അരങ്ങേറിയതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇറാഖി സൈന്യം കുവൈത്തിൽ നിന്ന് പിൻവാങ്ങിയപ്പോൾ ഉപേക്ഷിച്ച ആയുധമെന്ന് കരുതപ്പെടുന്ന കലാഷ്നിക്കോവ് റൈഫിൾ ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത്
കൊലപാതകം നടന്നതിന് ശേഷം പ്രതിയെ വഫ്റയിലെ കൃഷിയിടത്തിൽ നിന്നും അറസ്റ്റ് ചെയ്‌തുകുറ്റകൃത്യം നടത്തി 15 മണിക്കൂറുകൾക്കുള്ളിലാണ് അഹമ്മദി ഗവർണറേറ്റിലെ അന്വേഷണ വിഭാഗം പ്രതിയെ പിടികൂടിയത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Ka6qVIEqBls7rXvdWV79ED