കുവൈത്തിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ കുത്തിപ്പരുക്കേൽപിച്ച സ്വദേശിയെ അറസ്റ്റ് ചെയ്‌തു അബു ഹലീഫ പ്രദേശത്താണ് സംഭവം ഇവിടുത്തെ ഒരു ബിൽഡിങ്ങിൽ വെച്ചു ബംഗ്ലാദേശികളും സ്വദേശിയുമായി വഴക്കിൽ ഏർപ്പെടുകയായിരുന്നു വഴക്കിനൊടുവിൽ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് സ്വദേശി മൂന്ന് പേരെയും കുത്തുകയും ഇവർക്ക് മാരകമായി മുറിവേൽക്കുകയും ചെയ്‌തു .ആളുകൾ വിവരം അറിയിച്ചതിനനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് സംഘം കണ്ടത് കത്തിയുമായി നിൽക്കുന്ന സ്വദേശിയെയാണ് ഉടൻ പോലീസ് സംഘം ഇയാളെ കീഴടക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു സംഭവ സമയത്ത് പ്രതിഅസാധാരണ അവസ്ഥയിലായിരുന്നെന്നും അധികൃതർ പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Ka6qVIEqBls7rXvdWV79ED