കുവൈത്ത് സിറ്റി∙ കുവൈത്തിൽ റജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും ഒരുമാസത്തിനകം വാക്സീൻ കുത്തിവയ്പ് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു . 70% ആളുകളും കുത്തിവയ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .നിലവിലെ സാഹചര്യത്തിൽ അടുത്ത മാസത്തോടെ കുത്തിവയ്പ്പ് 100% ആകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ കുവൈത്ത് നിരീക്ഷിച്ചുവരികയാണ്. ഡെൽറ്റ പ്ലസ്, വിറ്റ തുടങ്ങിയ വകഭേദങ്ങൾ ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരത്തിൽ പുതിയ വകഭേദങ്ങൾ വല്ലതും കുവൈത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെങ്കിൽ പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിക്കാൻ മടിക്കില്ല. വിമാനത്താവളം അടച്ചിടുന്നതുപോലെ കടുത്ത നടപടികൾ ആവശ്യമായി വന്നാൽ അതും ആലോചിക്കും. 16 വയസ്സിൽ താഴെയുള്ള വിദേശികളായ കുട്ടികൾക്ക് കുത്തിവയ്പ് നടത്താതെ തന്നെ രക്ഷിതാക്കൾക്കൊപ്പം കുവൈത്തിൽ പ്രവേശിക്കാം. അതേസമയം 16ന് മീതെ പ്രായമുള്ളവരാണെങ്കിൽ കുത്തിവയ്പ് നിര്‍ബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb