കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നതായി പരാതി.സുലൈബിയ പ്രദേശത്തെ താമസ സ്ഥലത്ത് വെച്ചാണ് പ്രവാസിയെ രണ്ടു പേരടങ്ങുന്ന സംഘം മർദിച്ചത് വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന ഇയാളെ അപ്രതീക്ഷിതമായി രണ്ടു പേർ മർദിക്കുകയായിരുന്നു ശേഷം പ്രവാസി യുവാവ് ബാങ്കിൽ നിന്നും എടുത്ത 350 കെ ഡി അക്രമികൾ കവരുകയും ചെയ്‌തു .പ്രതികളെ ആദ്യമായാണ് കാണുന്നതെന്നും മുൻ പരിചയമില്ലെന്നും ഇരയായ യുവാവ് സുലൈബിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HGfxcnolrz6AYKKXt0IbRb