കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനം:ഏറ്റവും പുതിയ വിവരങ്ങൾ ഇപ്രകാരം

കുവൈറ്റ് സിറ്റി : കുവൈറ്റ് വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 10000 മായി വർദ്ധിപ്പിക്കാൻ ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വരുന്നവരുടെ എണ്ണത്തിന് “ക്വാട്ട” നിശ്ചയിച്ചു. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള പ്രതിവാര ക്വാട്ട 760 ആയാണ് നിശ്ചയിച്ചിട്ടുള്ളത് ഇതോടെ ഒരാഴ്ചയിൽ 760 എന്ന തോതിൽ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ കഴിയും . യാത്രക്കാരുടെ സീറ്റ് ക്വാട്ട കുവൈറ്റ് എയർവേയ്‌സിനും (230 സീറ്റുകൾ) ജസീറ എയർവേയ്‌സിനും (150 സീറ്റുകൾ) എന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത് 380 യാത്രക്കാരെ ഇന്ത്യൻ വിമാന കമ്പനികൾക്കും യാത്രചെയ്യാനായി അനുവദിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ത്യക്ക് അയച്ചതായും, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്യുന്നതിനും, ആരംഭിക്കുന്നതിനുമായി ഇന്ത്യന്‍ അധികൃതരുടെ അനുമതിക്കായി കുവൈത്ത് വ്യോമയാന അധികൃതർ കാത്തിരിക്കുന്നതായും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിലേക്ക് വരാനുള്ള യാത്രക്കാരുടെ ക്വാട്ട നിർണ്ണയിക്കാൻ ഈജിപ്ത്, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ സിവിൽ ഏവിയേഷൻ അധികൃതരെ കുവൈത്ത് ഡി ജി സി എ ഉടൻ ബന്ധപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E281NcCysDr58iupcW9pYC

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version