കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് ഇന്ന് ചൊവ്വാഴ്ച അവസാനിക്കും. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നത് പോലെ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് ഇത്തവണയും ഉച്ച സമയത്തെ പുറം ജോലി വിലക്ക് ഏർപ്പെടുത്തിയത് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E281NcCysDr58iupcW9pYC നിയമം ലംഘിച്ച് പണിയെടുപ്പിച്ച ഒാരോ തൊഴിലാളിക്കും 100 ദിനാര്‍ വരെ അധികൃതർ പിഴ ഈടാക്കിയിരുന്നു . ഇത്തവണയും നിരവധി കമ്പനികൾ നിയമം ലംഘിച്ച് ഉച്ചസമയത്ത് പുറംപണിയെടുപ്പിക്കുന്നതായി കണ്ടെത്തി. രാജ്യവ്യാപകമായി നിരവധി പരിശോധന അധികൃതർ നടത്തിഎങ്കിലും ഈ വര്‍ഷം മുൻ വർഷങ്ങളെ അപേക്ഷിച്ചു നിയമ ലംഘനങ്ങൾ കുറവായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാകുന്നു അതേസമയം, രാജ്യത്ത് ഇപ്പോഴും താപനില ഉയർന്ന് തന്നെ തുടരുകയാണ് തുടരുകയാണ്. ശരാശരി 45 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില. രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല എന്നത് പുറംപണിക്കാർക്ക് വലിയ ആശ്വാസമായിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E281NcCysDr58iupcW9pYC