കുവൈത്ത് സിറ്റി:
കുവൈത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ദൗത്യം വിജയകരമായി പുരോഗമിക്കുന്നു. ഈ വിഭാഗത്തിൽ പെടുന്ന 2,20,000 പേർക്കാണ് കുത്തിവെപ്പ് നൽകിയത്. 12നും 15നും ഇടയിൽ പ്രായമുള്ളവരിൽ 80 ശതമാനം പേർക്കും ഇതോടെ കുത്തിവെപ്പ് നൽകാൻ കഴിഞ്ഞുവാക്സിൻ സ്വീകരിച്ചവർക്ക് ഇതുവരെ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സ്കൂൾ വർഷാരംഭത്തിന് മുമ്പ് നിശ്ചിത പ്രായപരിധിയിലെ മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് കുവൈത്തിലെയും അന്താരാഷ്ട്രതലത്തിലെയും ആരോഗ്യ വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6