കുവൈത്ത് സിറ്റി :
18 വയസ്സിന് താഴെ പ്രായമായ കോവിഡ് കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ DGCA സർക്കുലർ പുറത്തിറക്കി സർക്കുലർ അനുസരിച്ച്, 18 വയസ്സിന് താഴെയുള്ളവരും കുവൈറ്റിൽ സാധുവായ റസിഡൻസിയുള്ളവരുമായ എല്ലാവർക്കും അവരുടെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ കഴിയുന്നില്ലെങ്കിൽ ഒറ്റത്തവണ ഉപാധികളോടെ പ്രവേശനം നൽകും. കുവൈത്തിലെത്തിയാൽ അവർ ഇന്സ്ടിട്യുഷണൽ ക്വാറന്റൈനും ഹോം ക്വാറന്റൈനും അനുഷ്‌ഠിക്കണം .ഇതോടൊപ്പം വാക്സിനേഷൻ നടത്തുമെന്ന സത്യവാങ് മൂലവും നൽകണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LukEhRydftA5KCahfLO5e6