ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മുന്നറിയിപ്പ്

മസ്‌കത്ത് ∙ വടക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍ നിന്ന് 650 കിലോ മീറ്റർ അകലെയാണ്. ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6ഞായറാഴ്ച രാവിലെ മുതലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. മസ്‌കത്ത് മുതല്‍ നോര്‍ത്ത് ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കും. ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളവയാണ് ഉണ്ടാകുക. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന അംഗരാജ്യങ്ങളിലൊന്നായ ഖത്തറാണ് ഇപ്പോള്‍ അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്നു ചുഴലിക്കാറ്റിന് ‘ഷഹീന്‍’ എന്ന പേര് നല്‍കിയിരിക്കുന്നത്. ‘ഷഹീന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ‘റോയല്‍ വൈറ്റ് ഫാല്‍ക്കണ്‍’ അല്ലെങ്കില്‍ ഹോക്ക് (ഗരുഡ) എന്നാണ്. മിഡില്‍ ഈസ്റ്റില്‍ ‘ഷഹീന്‍’ എന്ന പേര് വ്യാപകമാണ്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍ എന്നീ 13 രാജ്യങ്ങളാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നിര്‍ണയിക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version