കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു, ഇന്ന് രാവിലെ5 .39 നാണ് രാജ്യത്തെ വിവിധയിടങ്ങളിലെ നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടത് ഭൂഗർഭത്തിൽ 10 കിലോമീറ്റർ ആഴത്തിലും കുവൈത്ത് സിറ്റിയിൽ നിന്ന് 360 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന്കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചു.ഭൂകമ്പ കേന്ദ്രമായ പടിഞ്ഞാറൻ ഇറാനിൽ 5.7 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തി, ഖുസെസ്താൻ, ചാർമഹൽ, ബക്ത്യാരി പ്രവിശ്യകളിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയതായി ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4
