കുവൈത്ത് സിറ്റി∙
കുവൈത്തിൽ താമസിക്കുന്ന പ്രവാസികളിൽ അർഹരായവർക്ക് ഫൈസർ വാക്സീൻ മൂന്നാം ഡോസ് നൽകുന്നതിന് അധികൃതർ സന്ദേശം അയച്ചുതുടങ്ങി.വാക്സിനു നിശ്ചയിക്കപ്പെട്ട തിയ്യതിയാണ് സന്ദേശത്തിന്റെ ഉള്ളടക്കംസ്വദേശികളിൽ അർഹരായ മിക്കപേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞു. ഇതിനു ശേഷമാണ് പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ നടപടികൾആരംഭിച്ചിരിക്കുന്നത്.പ്രായമായവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ദീർഘകാല രോഗികൾ മുതലായ വിഭാഗങ്ങൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.കോവിഡ് പ്രതിരോധത്തിനുള്ള സമഗ്ര പദ്ധതി രാജ്യത്ത് വിജയകരമായി നടപ്പാക്കിയെന്നാണ് വിലയിരുത്തൽ. . കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt
