അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ താമസ രേഖ പുതുക്കുന്നത് തടഞ്ഞ നിയമം ;കുവൈത്ത് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസയെ സസ്പന്‍ഡ് ചെയ്തു.

കുവൈത്ത് സിറ്റി : അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ താമസ രേഖയുമായി ബന്ധപ്പെട്ട വിവാദ നിയമത്തിന്റെ പശ്ചാത്തലത്തിൽ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസയെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു .വാണിജ്യ-വ്യവസായ മന്ത്രിയും മാനവശേഷി സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാനാണു മന്ത്രി സഭാ തീരുമാന പ്രകാരം ഇദ്ദേഹത്തെ സസ്പെന്റ്‌ ചെയ്തിരിക്കുന്നത്‌
2020 സെപ്റ്റംബറിലാണ് സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. ഇതോടെ നാലായിരത്തോളം പ്രവാസികൾക്ക് കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നിരുന്നു .എന്നാൽ മാൻ പവർ അതോറിറ്റിയുടെ തീരുമാനത്തിന് നിയമപരമായ സാധുത ഇല്ലെന്ന് ഫത്വ ലെജിസ്ലേഷൻ സമിതി കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടതോടെ നിയമം സ്വമേധയാ റദ്ധാകുകയായിരുന്നു.ഇതേ തുടർന്നാണ് കൂടിയാലോചനകൾ നടത്താതെ തെറ്റായ തീരുമാനം എടുത്ത ഡയറക്ടറെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌ .കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version