കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ പിടികൂടി. 5600 പേനകളും 600 വസ്ത്രങ്ങളുമാണ് പിടികൂടിയത്. ഗൾഫ് രാജ്യത്ത് നിന്നും എത്തിയ എയർ കാർഗോയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത് വിശദമായ പരിശോധനയിൽ ഉത്പന്നങ്ങൾ വ്യാജ ബ്രാൻഡുകളാണെന്ന് വ്യക്തമാവുകയായിരുന്നു വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്ട്രേഷന് ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി പറഞ്ഞു കുവൈത്തിലെ നിയമ പ്രകാരം ട്രേഡ് മാർക്ക് മോഷണത്തിന് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM