കുവൈത്ത് സിറ്റി: രാജ്യത്ത് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് 40,000ത്തിനടുത്ത് ഗതാഗത നിയമലംഘനങ്ങൾ . 39,797 നിയമലംഘനങ്ങളാണ് ഏഴു ദിവസത്തിനിടെ രേഖപ്പെടുത്തിയത്. പരിശോധനയുടെ ഭാഗമായി 36 പേരെ അറസ്റ്റ് ചെയ്യുകയും 57 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 40 പേരെയും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച നാലുപേരെയും പിടികൂടി. ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗിെൻറ പ്രത്യേക നിർദേശപ്രകാരമാണ് രാജ്യ വ്യാപക പരിശോധന നടത്തിയത്. അതേ സമയം താമസരേഖകൾ ഇല്ലാത്തവരെ പിടികൂടാൻ പൊതുസുരക്ഷ വിഭാഗം നടത്തി വന്ന പരിശോധന ജയിലുകളിലെ സ്ഥല പരിമിതി മൂലം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JTOIii8MVyw1u9lT5yK48q