കുവൈത്ത് സിറ്റി: തൻ്റെ കടയിൽ ജോലിക്ക് നിന്ന് പ്രവാസി ജീവനക്കാരന്‍ 90,000 ദിനാറിന്റെ സ്വര്‍ണം കവര്‍ന്നെന്ന പരാതിയുമായി കടയുടമ. സാല്‍ഹിയയിലെ ഒരു ജ്വല്ലറി ഷോപ്പ് ഉടമയായ കുവൈത്ത് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.തനിക്ക് കീഴില്‍ ജോലി ചെയ്യുന്ന വിദേശി സ്ഥാപനത്തില്‍ കൃത്രിമം കാണിച്ചുവെന്നും 90,000 ദിനാറിന്റെ (2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം കവര്‍ന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ആരോപണ വിധേയനായ പ്രവാസി യുവാവിനെ പൊലീസ് സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്‍തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിശ്വാസ വഞ്ചനയ്‍ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd