കുവൈറ്റ് സിറ്റി :
ഫാമിലി വിസിറ്റുകൾ, ടൂറിസ്റ്റ് വിസകൾ എന്നിവ അനുവദിക്കാൻ മന്ത്രി തല സമിതി തീരുമാനിച്ചെങ്കിലും , 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വിസകൾ, കൂടാതെ മെഡിക്കൽ, ടീച്ചിംഗ് മേഖല പോലുള്ള ചില ജോലികൾ ഒഴികെ രക്ഷിതാക്കൾക്കുള്ള വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് 500 KD ശമ്പളവും വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഭാര്യയെയും 16 വയസ്സിന് താഴെയുള്ള കുട്ടികളെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കും 500 ദിനാർ ശമ്പളം ഉണ്ടായിരിക്കണം.ഒന്നര വര്ഷത്തോളമായുള്ള ഇടവേളക്ക് ശേഷം ഈ മാസം മുതലാണു വിദേശികൾക്ക് കുടുംബ വിസകളും സന്ദർശ്ശക വിസകളും അനുവദിക്കാൻ തുടങ്ങിയത്..ഇതോടൊപ്പം കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 450 ൽ നിന്ന് 500 ദിനാറായി ഉയർത്തുകയും ചെയ്തിരുന്നു.എന്നാൽ സന്ദർശ്ശക വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയിൽ മാറ്റം വരുത്തിയിരുന്നുമില്ല.ഇത് പ്രകാരം പലർക്കും സന്ദർശ്ശക വിസ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഭാര്യ,കുട്ടികൾ എന്നിവർക്കുള്ള സന്ദർശ്ശക വിസക്ക് അപേക്ഷിച്ച പലരുടേയും അപേക്ഷകൾ കുറഞ്ഞ ശമ്പള പരിധി 500 ദിനാറിൽ താഴെ ആയതിനാൽ നിരസിച്ചതായാണു റിപ്പോർട്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EK1W77X402TGnc54iULIpd