കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായ ടാക്സി ഡ്രൈവറുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതി. ഹവല്ലി ( ഗവര്‍ണറേറ്റിലാണ് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് മോഷണം നടത്തിയതെന്ന് പണം നഷ്‍ടമായ ഡ്രൈവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ശര്‍ഖില്‍ നിന്ന് സല്‍വ ഏരിയയിലേക്ക് മൂന്ന് പേരെയും വാഹനത്തില്‍ കൊണ്ടുവന്ന ഡ്രൈവറാണ് പരാതി നല്‍കിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം ഇവര്‍ തന്റെ പേഴ്‌സും മൊബൈല്‍ ഫോണുംതട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സൽവ പ്രദേശത്ത് താമസിക്കുന്നമൂന്ന് കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HTrCQRw2eV28wo8nIiqtQM