കുവൈത്ത് സിറ്റി : ഈ മാസം 13 മുതൽ 19 വരെ നടന്ന ട്രാഫിക് കാമ്പയിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 154 പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു.പരിശോധനയിൽ 23,552 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി 149 വാഹനങ്ങൾ ഡിറ്റൻഷൻ ഗാരേജിലേക്ക് റഫർ ചെയ്‌തു.ഗുരുതരമായ നിയമലംഘനം നടത്തിയതിന് 62 നിയമലംഘകരെ ട്രാഫിക് പോലീസിന് റഫർ ചെയ്തു.കഴിഞ്ഞ 10 മാസത്തിനിടെ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 13 നും 16 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർ ഉൾപ്പെടെ 1,808 കൗമാരക്കാർ അറസ്റ്റിലായതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.റോഡിൽ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വർധിക്കുന്നത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HTrCQRw2eV28wo8nIiqtQM