കുവൈത്ത് സിറ്റി :
ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി സ്വദേശിനി ലൈല ജാസിം നിയമിതയായി. ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോയിലെ സ്റ്റ്രാറ്റജി ആൻഡ് ഓപറേഷൻ ഡയരക്റ്ററായാണ് ലൈലയെ നിയമിച്ചത് കാലിഫോർണ്ണിയയിലെ സ്റ്റാൻഡ് ഫോർഡ് സർവ്വകലാശാലയിൽ നിന്ന് സാങ്കേതിക മേഖലയിൽ ബിരുദാനന്തര ബിരുദധാരിയായ ലൈല കുവൈത്ത് സെൻട്രൽ ബാങ്കിന്റെ സ്കോളർ ഷിപ്പ് സ്വന്തമാക്കിയാണ് ബിരുദ പഠനം നടത്തിയത്.യുവതിയുടെ നേട്ടത്തിൽ അഭിമാനിക്കുന്നതായി കുവൈത്ത് സെന്റ്രൽ ബേങ്ക് അറിയിച്ചു അമീരി ദിവാനിലെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് സഭയും ലൈലയെ അഭിനന്ദിച്ചു കുവൈത്ത് യുവതയ്ക്ക് അഭിമാനമാണ് ലൈലയെന്നും കൂടുതൽ വിജയങ്ങൾ നേടാൻ അവർക്ക് കഴിയട്ടേയെന്നും അദ്ദേഹം ആശംസിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F47cynEMFNhBtzPpelC9T9
