ഒമിക്രോണ്‍ വേരിയന്റ് ആഗോള തലത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വേരിയന്റ് ആഗോള തലത്തില്‍ വളരെ ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുമെന്നും ചില മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി.വേരിയന്റിനെ നേരിടാന്‍ സന്നദ്ധരായിരിക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഉയര്‍ന്ന മുന്‍ഗണന വിഭാഗങ്ങളുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നും ആരോഗ്യ സേവനങ്ങള്‍ നിലനിര്‍ത്തുന്നതിന് മതിയായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G4Af0TBmC3E2XT7Xg485ID