കുവൈത്ത് സിറ്റി: മകളെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിനെതുടര്‍ന്ന് അയല്‍വാസിയുടെ കാറുകള്‍ തകര്‍ത്ത് കുവൈത്ത് പൗരന്‍. മുബാറക് അൽ കബീറിലാണ് സംഭവം നടന്നത്.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
ഉടമസ്ഥന്‍ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍, സ്വകാര്യ സ്വത്ത് നശിപ്പിച്ചതുള്‍പ്പെടെയുള്ള കേസുകള്‍ ഇയാളുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി കുവൈത്ത് മിലിട്ടറിയിൽ ഉയർന്ന റാങ്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണെന്നും സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നത്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
