കുവൈത്ത് സിറ്റി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൌദിഅറേബ്യ, യു. എ. ഇ. എന്നിവിടങ്ങളിൽക്കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് താല്ക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. വിമാനത്താവളങ്ങള്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും രാജ്യത്തിന്‍റെ അതിര്‍ത്തി കടന്നെത്തുന്ന മുഴുവൻ പേരെയും കർശ്ശനമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
കൊറോണ വൈറസ് വ്യാപനം നേരിടുന്നതിൽ ആദ്യ ഘട്ടത്തില്‍ നേടിയ പരിചയവും അനുഭവങ്ങളും വീണ്ടും പ്രയോജനപ്പെടുത്താനും ആരോഗ്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചു തുടങ്ങി. എന്നാൽ ഭാഗികമോ സമ്പൂർണ്ണമോ ആയ അടച്ചു പൂട്ടൽ തൽക്കാലം വേണ്ടെന്ന നിലപാടിൽ തന്നെയാണു കൊറോണ എമർജ്ജൻസി കമ്മിറ്റി. ജനങ്ങളുടെ ആശങ്കയ്ക്ക് മറുപടിയെന്നോണം ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 80 ശതമാനത്തിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചതിനാല്‍ ഗുരുതര സാഹചര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT