കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്‍റെ സേവനങ്ങൾ ഇനി q8 seha എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭിക്കും. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ ലബോറട്ടറി പരിശോധന ഫലങ്ങൾ, റേഡിയോളജി റിപ്പോർട്ടുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി ഉപയോക്താവിന് ലഭ്യമാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
പുതിയ അപ്ലിക്കേഷൻ ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ് പുറത്തിറക്കി. രജിസ്ട്രേഷൻ നടത്തുന്നതിനായി മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഉപയോഗിക്കണം. മൈ ഐഡൻ്റിറ്റി ആപ്ലിക്കേഷൻ വഴി തന്നെയാണ് Q8 സെഹായും രജിസ്റ്റർ ചെയ്യാനാകുന്നത്. 16 വയസിൽ താഴെയുള്ളവർക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga