കുവൈത്തില്‍ മാസ്ക് വില്പന വീണ്ടും കുതിക്കുന്നു

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്തിലെ മാസ്ക് വില്പന വര്‍ധിച്ചു. ആദ്യഘട്ട കോ​വി​ഡ് ഭീതിയില്‍ നിന്ന് മാറിത്തുടങ്ങിയ ഘട്ടത്തില്‍ മാസ്ക് വില്‍പനയിലും കുറവ് സംഭവിച്ചിരുന്നു. ചില ആളുകള്‍ മാസ്ക് ഉപയോഗിക്കാത്ത സാഹചര്യം പോലുമുണ്ടായി. എന്നാല്‍ ഒമിക്രോണ്‍ ആശങ്ക പരന്നതോടെ മാസ്കിന് ആവശ്യക്കാര്‍ ഏറി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

ഒമിക്രോണ്‍ സംബന്ധിച്ച വാര്‍ത്തകള്‍ പരന്നതോടെ വീണ്ടും മാസ്ക് ഉപയോഗവും മാസ്ക് വില്പനയും വര്‍ധിച്ചിട്ടുണ്ട്. കടകളില്‍ മാസ്ക് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തിലെ വര്‍ധന ഇതിനു തെളിവാണ്. മാസ്ക്ന്‍റെ ആവശ്യകത വര്‍ധിച്ചെങ്കിലും ലഭ്യതയില്‍ എന്തെങ്കിലും കുറവുകള്‍ വന്നതായി സൂചനയില്ല. മാത്രമല്ല, ആവശ്യം കൂടിയതിനു ആനുപാതികമായി വിലയിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version