കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യം പതിവായി കുറഞ്ഞു വരുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി തുടരുന്ന രൂപയുടെ മൂല്യത്തകർച്ച കുവൈത്ത് ധനവിനിമയ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒരു ദിനാറിന് 247 രൂപക്ക് മുകളിലാണു വിനിമയം നടന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
നവംബർ 26 ന് ഒരു യു.എസ് ഡോളറിന് 74.58 രൂപ എന്ന നിലയിലായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ വിപണനം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച അവസാനമായതോടെ രൂപയുടെ മൂല്യം ഡോളറിന് 74.93 – 75.17 എന്ന നിലയിലേക്ക് താഴ്ന്നു. ഡിസംബർ 6 തിങ്കളാഴ്ച ഇത് 75.18 – 75.47 എന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച വീണ്ടും 75.25-75.49ൽ എത്തുകയും ചെയ്തു.ഇന്നലെ 75.35-75.56 എന്ന നിരക്കിലാണ് വിപണനം നടന്നിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും രൂപയുടെ വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന സമയത്ത് ഇത്തരത്തില്‍ മൂല്യമിടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU