കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നൈം ഏരിയയിലെ വീട്ടില്‍ 16 വയസ്സുള്ള കുവൈത്തിയായ കൗമാരക്കാരൻ തൂങ്ങിമരിച്ചു. ബന്ധുവാണ് കുട്ടി കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. മൃതദേഹം പുറത്തെടുത്ത് ആത്മഹത്യയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
അതേസമയം മഹ്ബൂല മേഖലയിൽ ഇന്ത്യന്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് റഫർ ചെയ്തു. വിവരം ലഭിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ സംഘവും പ്രവാസിയുടെ മൃതദേഹം മുറിയുടെ സീലിംഗിൽ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt