കുവൈറ്റ് സിറ്റി :
കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി തീരുന്നതിന്റെ ആറ് മാസം മുൻപ് പുതുക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ ലൈസൻസ് കാലാവധി തീരുന്നതിന്റെ ഒരു മാസത്തിന് മുമ്പ് മാത്രമായിരുന്നു പുതുക്കാൻ അനുമതി ഉണ്ടായിരുന്നത് .ഇതിനായി ഗതാഗത വിഭാഗത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം . പുതുക്കിയ ലൈസൻസുകൾ വാണിജ്യ സമുച്ചയങ്ങളിലോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലോ സ്ഥാപിച്ച മെഷീനുകൾ വഴി വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
