കുവൈത്തില്‍ 554 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു

  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനം

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. വ്യാഴാഴ്ച 554 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച 86 പേര്‍ രോഗമുക്തരായി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 24297 പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗബാധയുല്ലതായി കണ്ടെത്തിയത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനമായി ഉയര്‍ന്നു.  നിലവില്‍ 2573 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 4 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version